TINTU IS BACKWITH A BANG


TINTU IS BACK
WITH A BANG

ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
______________________
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
______________________
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
________________________ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !

ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??

പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ..
ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??

ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..

ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!

ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??

ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!

ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!

ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..

ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍

ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?

അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??

ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”

__________________________
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
____________________________
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
_______________________________
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
_______________________
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല! !!
___________________________
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
_____________________________
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
___________________________
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
________________________
ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
_______________________
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
_______________________
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
___________________
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു.
Reactions

Post a Comment

0 Comments